രാജീവ് ഗാന്ധിക്ക് പുഷ്പാഞ്ജലികള്‍
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 57ാം ജന്മദിനം ആചരിച്ചു. ആഗസ്ത് 20 തിങ്കളാഴ്ച തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന ചടങ്ങുകള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.
കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍, സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍, മുന്‍ കെപിസിസി പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപിള്ള, വി.എസ്. ശിവകുമാര്‍ എം.പി. എന്നിവര്‍ പങ്കെടുത്തു.
കൊച്ചിയിലെ അനുസ്മരണ ചടങ്ങുകള്‍ മുഖ്യമന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര വകുപ്പുമന്ത്രി കെ.വി. തോമസ്, ജോര്‍ജ് ഈഡന്‍ എം.പി. , കെ.ബാബു എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം നേതാക്കള്‍ സര്‍വമത പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു.
ദില്ലിയില്‍ രാജീവ് ഗാന്ധിയുടെ സമാധി സ്ഥലമായ വീരഭൂമിയില്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധി പുഷ്പചക്രമര്‍പ്പിച്ചു. രാജീവ് ഗാന്ധിയുടെ പുത്രി പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന രക്തദാനച്ചടങ്ങ് സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications