Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ നിയമം

കൊച്ചി: കേരളത്തില്‍ വിദേശ മൂലധനനിക്ഷേപത്തിന് തടസ്സം നില്‍ക്കുന്ന പ്രവണതകള്‍ ഇല്ലാതാക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.

ആഗസ്ത് 20 തിങ്കളാഴ്ച കൊച്ചിയില്‍ പ്രവാസി മലയാളി സംഗമം സമവായം 2001 ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇനിയും പഴയ മുദ്രാവാക്യങ്ങളില്‍ മുറുകെപ്പിടിച്ചാല്‍ കേരളം ചവറ്റുകൊട്ടയിലേക്ക് എറിയപ്പെടും. സംസ്ഥാനത്ത് പുതിയൊരു വികസന സംസ്കാരം ഉരുത്തിരിയണം. ഇതിനായി പുതിയ ഒരു കൂട്ടായ്മയാണ് ആവശ്യം - മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ മാറ്റം ഉണ്ടാകേണ്ട കാലഘട്ടമാണ്. ഈ മാറ്റത്തിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും. ത്വരിതഗതിയിലുള്ള വ്യവസായ വല്‍ക്കരണത്തിനും മൂലധനനിക്ഷേപത്തിനും തടസ്സമായിരിക്കുന്ന പ്രവണതകളെ കര്‍ശനനിയമം കൊണ്ടു തന്നെ നേരിടും - അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍, നോര്‍ക്ക എന്നിവയുടെ ആഭിമുഖ്യത്തിലാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സമവായം 2001 സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസി ഇന്ത്യക്കാര്‍ക്കായുള്ള ഉന്നതാധികാര സമിതി ചെയര്‍മാന്‍ ഡോ. എല്‍. എം. സിംഗ്വി അധ്യക്ഷനായിരുന്നു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി.

നോര്‍ക്കയുടെ ചുമതല വഹിക്കുന്ന മന്ത്രി എം.എം. ഹസ്സന്‍, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വിനോദസഞ്ചാര വകുപ്പുമന്ത്രി പ്രൊഫ. കെ.വി. തോമസ്, തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ചെര്‍ക്കളം അബ്ദുള്ള, സഹകരണ മന്ത്രി എം.വി. രാഘവന്‍, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി, ജോര്‍ജ് ഈഡന്‍ എം.പി, ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ കെ.സി. സിംഹ്, നോര്‍ക്ക സെക്രട്ടറി ജിജി തോംസണ്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. പ്രമുഖ പ്രവാസി മലയാളികളായ ഡോ. വിനോദ് തോമസ്, ജാവേദ് ഹസ്സന്‍, മുഹമ്മദാലി, എം.എ. യുസഫലി, ഡോ. റജി മേനോന്‍, അബ്ദുള്‍ വഹാബ്, ജോര്‍ജ് എബ്രഹാം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

വിദേശ മലയാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മ പദ്ധതി ആവിഷ്കരിക്കുക, പുതിയ വ്യവസായ സംരംഭങ്ങള്‍ വഴി കേരളത്തിന്റെ സമഗ്രവികസനം സാധ്യമാക്കുക, വിദേശ മലയാളികളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സമവായം 2001 സംഘടിപ്പിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+