സമവായത്തില്‍ വ്യവസായികളുടെ ഒത്തുചേരല്‍
കൊച്ചി: പ്രവാസി മലയാളി സംഗമം സമവായം 2001ല്‍ വ്യവസായ, വാണിജ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വിദേശമലയാളികളെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ഇവരുടെ പ്രധാന ഉദ്ദേശ്യം കേരളത്തിലെ നിക്ഷേപസാധ്യതകളെ കുറിച്ച് അറിയുക എന്നതാണ്.
യുഎസ്, കാനഡ, ജര്‍മനി, സ്വിറ്റ്സര്‍ലാന്റ്, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ദോഹ എന്നിവിടങ്ങളില്‍ നിന്നുമാണ് ഭൂരിഭാഗം പേരുമെത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ യുഎഇയില്‍ നിന്നാണ് കൂടുതല്‍ പേരും. ആദ്യദിവസം 450 പ്രതിനിധികളാണ് രജിസ്റര്‍ ചെയ്തത്.
വിദേശമലയാളികള്‍ക്ക് പുറമെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിനിധികളും ഐടി, ടൂറിസം മേഖലകളിലെ സ്വകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികളും സമവായം-2001നെത്തിയിട്ടുണ്ട്.












Click it and Unblock the Notifications