Get Updates
Get notified of breaking news, exclusive insights, and must-see stories!

അമരവിളയില്‍ വന്‍ സ്പിരിറ്റ് വേട്ട

തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 7,400 ലിറ്റര്‍ സ്പിരിറ്റ് അരവിള ചെക്ക് പോസ്റില്‍ സെയില്‍സ് ടാക്സ് അധികൃതര്‍ പിടിച്ചു. 35 ലിറ്ററിന്റെ 213 കന്നാസുകളാണ് പിടിയിലായത്.

മധുരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ലോറിയിലാണ് സ്പിരിറ്റ് ഒളിച്ചുവച്ചിരുന്നത്. തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിനുള്ള ഹാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ എന്ന വ്യാജേനയാണ് ലോറിയില്‍ ലോഡ് കയറ്റിയത്. ഹാര്‍ഡ് ബോര്‍ഡ് പെട്ടികളുടെ അടിയില്‍ കന്നാസുകള്‍ നിരത്തിവച്ചിരിക്കുകയായിരുന്നു.

ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. സ്പിരിറ്റും ലോറിയും മേല്‍നടപടികള്‍ക്കായി എക്സൈസിന് കൈമാറി. ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. കൃഷ്ണന്‍കുട്ടി, ഇന്‍സ്പെക്ടിംഗ് അസിസ്റന്റ് കമ്മീഷണര്‍മാരായ ജി. പ്രഭകുമാര്‍, കെ. വിശ്വംഭരന്‍, ഇന്റലിജന്‍സ് ഓഫീസര്‍ വിജയകുമാരന്‍ നായര്‍, സെയില്‍സ് ടാക്്സ് ഓഫീസര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് സ്പിരിറ്റ് വേട്ടയ്ക്ക് നേതൃത്വം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+