ബീമാപള്ളി ഉറൂസ് : കൊടിയേറി
തിരുവനന്തപുരം: ബീമാപള്ളി ഉറൂസ് മഹോത്സവത്തിന് കൊടിയേറി. ആഗസ്ത് 20 തിങ്കളാഴ്ച മുതല്‍ 10 ദിവസത്തെ ആഘോഷപരിപാടികള്‍ ഉത്സവത്തോടനുബന്ധിച്ച് നടക്കും.
രാവിലെ 8.30ന് ബീമാപള്ളി ഇമാമിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടന്നു. തുടര്‍ന്ന് പട്ടണപ്രദക്ഷിണം തുടങ്ങി.
ബീമാപള്ളി ഇമാം ജനാബ് പി.കെ. ബാദുഷ സഖാഫിയുടെ നേതൃത്വത്തിലും പ്രത്യേക പ്രാര്‍ത്ഥന നടന്നു. തുടര്‍ന്ന് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ രാവിലെ 11 മണിക്ക് ബീമാപള്ളി മുസ്ലീം ജമാ അത്ത് പ്രസിഡന്റ് വര്‍ണപതാക ഉയര്‍ത്തിയതോടെ ഉറൂസ് ആഘോഷത്തിന് തുടക്കമായി. ആഗസ്ത് 30 വ്യാഴാഴ്ച പുലര്‍ച്ചെ നടക്കുന്ന പട്ടണപ്രദക്ഷിണത്തോടെ ഉറൂസ് സമാപിക്കും.












Click it and Unblock the Notifications