ഇന്ത്യയ്ക്കെതിരായ ഉപരോധം യുഎസ് നീക്കിയേക്കും
വാഷിംഗ്ടണ്‍: ആണവസ്ഫോടനം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം യുഎസ് നീക്കിയേക്കും. യുഎസില്‍ പൊതുവേ ഇന്ത്യയ്ക്കനുകൂലമായ അഭിപ്രായങ്ങള്‍ക്ക് ശക്തി കൂടിവരികയാണ്.
കഴിഞ്ഞ ദിവസം യുഎസ് സെനറ്റര്‍ തോം ഡാഷ്ലെ ഇന്ത്യയ്ക്കനുകൂലമായി പ്രതികരിച്ചത് കൂടുതല്‍ പ്രതീക്ഷ നല്കുന്നു. ഇന്ത്യയ്ക്കെതിരായ ഉപരോധം സംബന്ധിച്ച പ്രമേയം ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ താന്‍ ഇന്ത്യയ്ക്കനുകൂലമായി സംസാരിക്കുമെന്നായിരുന്നു തോം ഡാഷ്ലെ പറഞ്ഞത്.
സ്യൂക്സ് ലാന്റിലെ ഇന്ത്യന്‍ അസോസിയേഷന്‍ മേധാവിയായ ഡോ. ജഗന്‍ കൗളിനയച്ച ഇന്ത്യന്‍ സ്വാതന്ത്യ്ര ദിന സന്ദേശത്തിലാണ് തോം ഡാഷ്ലെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ജനാധിപത്യത്തിനുവേണ്ടിയും തീവ്രവാദത്തിനെതിരെയും ആയുധം കുന്നുകൂട്ടന്നതിനെതിരെയും ഉള്ള സമരങ്ങള്‍ക്ക് ഇന്ത്യയുമായുള്ള സഖ്യം സഹായിക്കുമെന്ന് അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നു.
സ്വാതന്ത്യ്രം നേടിയതിനു ശേഷം ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പ്രത്യേക മതിപ്പ് നേടിയിട്ടുണ്ട്. ഇന്തോ-അമേരിക്കന്‍ സമൂഹം യുഎസിന് ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒസാമ ബിന്‍ ലാദനും അഫ്ഗാനിസ്ഥാന്‍ തീവ്രവാദകേന്ദ്രമാക്കുന്നതിനും എതിരായ അന്താരാഷ്ടസമൂഹത്തിന്റെയും ഇന്തോ-അമേരിക്കന്‍ സമൂഹത്തിന്റെയും അഭിപ്രായപ്രകടനത്തെ ഞാനും പിന്താങ്ങുന്നു.- അദ്ദേഹം കത്തില്‍ വിശദമാക്കുന്നു.












Click it and Unblock the Notifications