Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരമില്ല; പ്രവാസികള്‍ക്കും ഓണമുണ്ണാം

തിരുവനന്തപുരം: ഈ ഓണത്തിനും ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും തൂശനിലയും അടയും ഏത്തയ്ക്കാ ഉപ്പേരിയും കേരളത്തില്‍ നിന്ന് എത്തും.

സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയുള്ള കയറ്റുമതി നിരക്ക് ഉയര്‍ത്താനുള്ള കേരളാ സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ (കെഎസ്ഐഇ) തീരുമാനത്തില്‍ പ്രതിഷേധിച്ച് കയറ്റുമതിക്കാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചതിനെ തുടര്‍ന്നാണിത്. കയറ്റുമതി നിരക്ക് കിലോഗ്രാമിന് 18 പൈസയില്‍ നിന്നും 24 പൈസയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

നിരക്ക് 90ശതമാനം വര്‍ധിപ്പിക്കാനായിരുന്ന കെഎസ്ഐഇ നേരത്തെ തീരുമാനിച്ചിരുന്നത്. നിരക്ക് കുത്തനെ ഉയര്‍ത്തിയാല്‍ ആഗസ്ത് 21 ചൊവാഴ്ച മുതല്‍ കയറ്റുമതി നിര്‍ത്തിവയ്ക്കുമെന്ന് അഗ്രിക്കള്‍ച്ചറല്‍ പ്രോഡക്ട്സ് ആന്‍ഡ് പ്രോസസ്ഡ് ഫുഡ്സ് എക്സപോര്‍ട്ടേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലാണ് നിരക്ക് 24 പൈസയായി മാത്രം വര്‍ധിപ്പിച്ചാല്‍ മതിയെന്ന് ധാരണയായത്.

അഞ്ച് വര്‍ഷം മുമ്പാണ് ടെര്‍മിനല്‍ നിരക്ക് ഉയര്‍ത്തിയതെന്ന കാരണം പറഞ്ഞായിരുന്നു കെഎസ്ഐഇ നിരക്ക് വര്‍ധനയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെ സൗകര്യങ്ങള്‍ കയറ്റുമതിക്കാര്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നായിരുന്നു കയറ്റുമതിക്കാരുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+