ബസുമതി: ഇന്ത്യയ്ക്ക് പേറ്റന്റ് നഷ്ടപ്പെട്ടിട്ടില്ല
ദില്ലി: യുഎസ്സിലേക്ക് ബസുമതി അരി കയറ്റി അയക്കുന്നതിനായി നടത്തിയ നിയമയുദ്ധത്തില്‍ ഇന്ത്യയ്ക്ക് അനുകൂലമായ വിധിയുണ്ടായെന്ന് അഗ്രിക്കള്‍ച്ചറല്‍ ആന്റ് പ്രോസെസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ അനില്‍ സ്വരൂപ് അറിയിച്ചു.
ഇന്ത്യയ്ക്ക് ബസുമതി പേറ്റന്റ് നഷ്ടപ്പെട്ടുവെന്ന റിപ്പോര്‍ട്ട് പ്രശ്നം ശരിയായി മനസിലാക്കാതെയുണ്ടായതാണെന്ന് സ്വരൂപ് പറഞ്ഞു.
ടെക്സാസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റൈസ് ടെകിന് യുനൈറ്റഡ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്ക് ഓഫീസ് ബസുമതി അരിക്കുള്ള പേറ്റന്റ് അനുവദിച്ചിട്ടില്ല. കമ്പനി വികസിപ്പിച്ചെടുത്ത മൂന്ന് തരം അരിക്കാണ് പേറ്റന്റ് അനുവദിച്ചത്.
ഇന്ത്യയ്ക്ക് ബസുമതി അരി അതേ പേരില്‍ വില്‍ക്കാനുള്ള അവകാശം നിലവിലുള്ള സാഹചര്യത്തില്‍ അത് ആര്‍ക്കും നിഷേധിക്കാനാവില്ല. അഗ്രിക്കള്‍ച്ചറല്‍ ആന്റ് പ്രോസെസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ വാദം അഗീകരിച്ച യുഎസ് പേറ്റന്റ് ഓഫീസ് ബസുമതി അരി യുഎസ്സിലേക്ക് കയറ്റിയയക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ ബാധിക്കാത്ത തരത്തിലാണ് റൈസ് ടെകിന് അവര്‍ വികസിപ്പിച്ചെടുത്ത അരിക്കുള്ള പേറ്റന്റ് നല്‍കിയതെന്ന് സ്വരൂപ് പറഞ്ഞു.












Click it and Unblock the Notifications