Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിലെത്താന്‍ ധൃതിയില്ല: ചെന്നിത്തല

പോണ്ടിച്ചേരി: അധികാരത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസിന് ധൃതിയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രമേഷ് ചെന്നിത്തല പറഞ്ഞു. അതേ സമയം എന്‍ഡിഎ ഭരണത്തിലെ അഴിമതിയും വീഴ്ചകളും ഉയര്‍ത്തിക്കാട്ടുന്നതില്‍ നിന്ന് പിന്നോക്കം പോവില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

രാജീവ്ഗാന്ധിയുടെ 57-ാം ജന്മദിനവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാഷണല്‍ സ്റുഡന്റ്സ് യൂണിയന്‍ പോണ്ടിച്ചേരി യൂണിറ്റ് ആഗസ്ത് 20 തിങ്കളാഴ്ച രാത്രി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിദേശത്തുള്ള ഇന്ത്യയുടെ സ്ഥാനം മങ്ങാന്‍ കാരണമായിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാരിന്റെ കഴിവ്കെട്ടതും അഴിമതി നിറഞ്ഞതുമായ ഭരണം ജനശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം വളണ്ടിയര്‍മാരോട് ആവശ്യപ്പെട്ടു.

പോണ്ടിച്ചേരി മുഖ്യമന്ത്രി പി.ഷണ്മുഖം സമ്മേളനത്തില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+