Get Updates
Get notified of breaking news, exclusive insights, and must-see stories!

നമ്പര്‍ പ്ലേറ്റുകളില്‍ മാറ്റങ്ങള്‍

ദില്ലി: ടാക്സികളുടെയും മറ്റ് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റുകളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുമെന്ന് കേന്ദ്ര റോഡ് ഹൈവേ സഹമന്ത്രി ബി.സി.ഖണ്ഡൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ടാക്സികളുടെ നമ്പര്‍പ്ലേറ്റുകളുടെ നിറം മഞ്ഞയാക്കും. ഇതില്‍ കറുത്ത നിറത്തില്‍ അക്കങ്ങള്‍ രേഖപ്പെടുത്തും. സ്വകാര്യവാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വെളുത്ത നിറത്തില്‍ കറുത്ത അക്കങ്ങളോടു കൂടിയതാവും. സപ്തംബര്‍ 28 മുതല്‍ രജിസ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളിലാണ് മാറ്റമുണ്ടാവുക. പഴയ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റിന്റെ നിറം മാറ്റുന്നതിന് രണ്ട് വര്‍ഷം വരെ സമയം അനുവദിച്ചിട്ടുണ്ട്.

രജിസ്ട്രേഷന്‍ നമ്പറിന് പുറമെ വാഹനങ്ങള്‍ക്കെല്ലാം സ്ഥിരം തിരിച്ചറിയല്‍ നമ്പറും നല്‍കും. നമ്പര്‍ പ്ലേറ്റിന് മുകളില്‍ തിരിച്ചറിയല്‍ നമ്പര്‍ എഴുതിയ ഫിലിം ഒട്ടിക്കണം. ഇതില്‍ ഇന്ത്യ എന്നുമെഴുതിയിരിക്കും.

പുതിയ പരിഷ്കാരമനുസരിച്ച് വാഹനങ്ങളുടെ മുന്‍വശത്തെ ചില്ലില്‍ ഇടതുഭാഗത്തായി ഒരു സ്റിക്കര്‍ കൂടി പതിക്കണം. ഇതില്‍ രജിസ്ട്രേഷന്‍ നല്‍കിയ സ്ഥാപനത്തിന്റെ പേര്, രജിസ്ട്രേഷന്‍ നമ്പര്‍, സ്ഥിരം തിരിച്ചറിയല്‍ നമ്പര്‍, എഞ്ചിന്‍ നമ്പര്‍, ഷാസി നമ്പര്‍ എന്നിവ രേഖപ്പെടുത്തണം.

സര്‍ക്കാര്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളിലെ അക്കങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്ന തരത്തിലാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+