Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനായക ചതുര്‍ഥി നാളെ

ബാംഗ്ലൂര്‍: വിനായക ചതുര്‍ഥി ആവണി മാസത്തിലെ ചതുര്‍ഥി ദിനത്തില്‍ (ആഗസ്ത് 22 ബുധനാഴ്ച) ആഘോഷിക്കും. ജീവിതത്തിലെ വിഷമതകളും പ്രതിസന്ധികളും പരിഹരിക്കാന്‍ വിനായകന്റെ അനുഗ്രഹത്തിനായി വിവിധ തരം പൂജകളാണ് നടത്തുന്നത്.

രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വിവിധ തരം ചടങ്ങുകളോടെയാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. എന്തുകാര്യം തുടങ്ങുമ്പോഴും ഗണേശന്റെ അനുഗ്രഹം നേടുന്നത് മാര്‍ഗതടസങ്ങളൊഴിവാകാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. മൂഷികവാഹനന്‍, മോദകപ്രിയന്‍, ഗണപതി, വിഘ്നേശ്വരന്‍, ഗജാനന്‍ എന്നിങ്ങനെ പല പേരുകളിലും ഗണേശന്‍ അറിയപ്പെടുന്നു. ഗണേശന്റെ അനുഗ്രഹം ജീവിതത്തിലെ വിഷമതകളില്‍ നിന്നുള്ള മോചനത്തിന് സഹായിക്കും.

അരിപ്പൊടി ഉപയോഗിച്ച് കോലം വരച്ചും പുതുതായി വാങ്ങിയ വിനായക പ്രതിമ അലങ്കരിച്ചും വിനായക ചതുര്‍ഥി ആഘോഷിക്കുന്നു. ഭക്ഷണപ്രിയനായ ഗണേശന് കൊഴുക്കട്ടകള്‍ നിവേദിക്കുന്നത് ഈ ദിനത്തിലെ സവിശേഷതയാണ്.

ഉത്തരേന്ത്യയില്‍ ഉയരം കൂടിയ വിനായക പ്രതിമ പൊതുസ്ഥലങ്ങളില്‍ പ്രതിഷ്ഠിച്ചും വിനായക പ്രതിമയുമായി ഘോഷയാത്ര നടത്തിയുമാണ് വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. അവസാനദിവസം പ്രതിമകള്‍ കടലിലും പുഴയിലും ഒഴുക്കുകയാണ് പതിവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+