ഹുറിയത്ത് നേതാക്കളെ തടയണം: ബിജെപി
തിരുവനന്തപുരം: സപ്തംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കേരളം സന്ദര്‍ശിക്കുന്ന ഹുറിയത്ത് നേതാക്കളെ സംസ്ഥാന സര്‍ക്കാര്‍ തടയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് സി.കെ. പത്മനാഭന് ആവശ്യപ്പെട്ടു.
ആഗസ്ത് 21 ചൊവാഴ്ച തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ രാജ്യദ്രോഹപരവും ജനദ്രോഹപരവുമായ നടപടികളാണ് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വയനാട്ടില്‍ പട്ടിണി മരണം കൂടുകയാണെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യമായ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.
അതേസമയം സംസ്ഥാന സന്ദര്‍ശിക്കുന്ന ഹുറിയത്ത് നേതാക്കളെ തടയാന്‍ ആര്‍എസ്എസും സംഘ്പരിവാറും തീരുമാനിച്ചു. സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാന്‍ ഈ സംഘടനകള്‍ ഉള്‍പ്പെട്ട ദേശസുരക്ഷാവേദി ആഗസ്ത് 24 വെള്ളിയാഴംച ജില്ലാതലത്തില്‍ പ്രതിഷേധ റാലി നടത്തും.
ഹുറിയത്ത് നേതാക്കള്‍ക്ക് ദേശീയ വിരുദ്ധ പ്രചാരണം നടത്താന്‍ അനുമതി നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്ന് സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു. ഹുറിയത്തുകാരെ കേരളമണ്ണില്‍ കാലുകുത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല. അവര്‍ക്ക് വിമാനമിറങ്ങാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കേണ്ടി വന്നാല്‍ ഞങ്ങള്‍ അതും ചെയ്യും - നേതാക്കള്‍ മുന്നറിയിപ്പു നല്കി.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications