മണിച്ചനെ രക്ഷിക്കാന്‍ ഒരു കോടി ചോദിച്ചു
തിരുവനന്തപുരം: മദ്യദുരന്തക്കേസില്‍ നിന്നും മണിച്ചനെ രക്ഷിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശി ഒരു കോടി രൂപ ആവശ്യപ്പെട്ടതായി മണിച്ചന്റെ സഹോദരി നളിനി.
ഇത് കൊടുക്കാതെ വന്നപ്പോഴാണ് നിരപരാധിയായ മണിച്ചനെ കേസില്‍ കുടുക്കിയതെന്ന് ആഗസ്ത് 21 ചൊവാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നളിനി ആരോപിച്ചു. തിരുവനന്തപുരത്തെ ഒരു പ്രമുഖ അബ്കാരിയും ശശിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് മദ്യദുരന്തമെന്നും അവര്‍ ആരോപിച്ചു.
ഇപ്പോഴത്തെ അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ പുനരന്വേഷണം നടത്തണമെന്നും അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനായുള്ള നടപടികള്‍ എടുത്തില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ഇപ്പോള്‍ കേസന്വേഷണത്തിന്റെ പേരില്‍ സ്ത്രീകളടക്കമുള്ള മണിച്ചന്റെ കുടുംബാംഗങ്ങളെ പൊലീസ് പീഡിപ്പിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ഐജി സിബി മാത്യുവാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പീഡനത്തിലുടെ നിരപരാധികളെ കുടുക്കാന്‍ ശ്രമിക്കരുതെന്ന് അവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications