മുഹമ്മദ്കോയയെ കുറിച്ച് സിഡി പുറത്തിറക്കി
കൊച്ചി: പരേതനായ മുന്‍മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ്കോയയെ കുറിച്ച് സിഡി പുറത്തിറക്കി.
ആഗസ്ത് 21 ചൊവാഴ്ച വ്യവസായ-വിവരസാങ്കേതികവിദ്യാമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും മുഹമ്മദ്കോയയുടെ മകനുമായ എം.കെ.മുനീറിന് ആദ്യകോപ്പി നല്‍കിയാണ് സിഡി പുറത്തിറക്കിയത്.
സമൂഹത്തില്‍ അടിച്ചമര്‍ത്തവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുഹമ്മദ് കോയ നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തന്റെ പിതാവിനെ കുറിച്ചുള്ള സിഡി പുറത്തിറക്കുന്ന ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി താന്‍ കരുതുന്നുവെന്ന് എം.കെ.മുനീര്‍ പറഞ്ഞു.
ബ്രോഡ്വേ കമ്യൂണിക്കേഷന്‍സ് കമ്പനിയാണ് സിഡി തയ്യാറാക്കിയത്.












Click it and Unblock the Notifications