Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീപത്മനാഭനുള്ള ഓണവില്ലുകള്‍ തയാറായി

തിരുവനന്തപുരം: തിരുവോണനാളില്‍ ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിക്കാനുള്ള ഓണവില്ലുകള്‍ അണിയറയില്‍ തയാറായി.

രാജഭരണകാലത്തേയുള്ള ഈ ചടങ്ങ് എല്ലാ തിരുവോണനാളിലും ഇന്നും മുടങ്ങാതെ നടന്നുവരുന്നു. കടമ്പ് വൃക്ഷത്തിന്റെ തടിയിലുണ്ടാക്കുന്ന ഓണവില്ലുകള്‍ പള്ളിവില്ലുകള്‍ എന്നും അറിയപ്പെടുന്നു. കരമന വാണിയംമൂല മേലാറന്നൂര്‍ വിളയില്‍ വീട്ടില്‍ മാധവനാശാരിയുടെ വീട്ടില്‍ ഓണവില്ലുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പരമ്പരാഗതമായി മാധവനാശാരിയുടെ കുടുംബമാണ് ഓണവില്ലുകള്‍ തയാറാക്കുന്നത്.

വില്ലുകളുടെ രൂപത്തില്‍ മുറിച്ചെടുക്കുന്ന തടിയില്‍ കടുംചുവപ്പ് ചായം തേക്കുന്നു. അതില്‍ വെള്ളച്ചായം കൊണ്ട് അനന്തശയനം, ലക്ഷ്മി, കാവല്‍ഭൂതങ്ങള്‍ എന്നിവ വരയ്ക്കുന്നു. ദശാവതാരം, ശ്രീരാമപട്ടാഭിഷേകം, ശ്രീകൃഷ്ണലീലകള്‍ എന്നിവയും വില്ലുകളില്‍ വരച്ചിട്ടുണ്ട്. മൂന്ന് മുതല്‍ നാലരയടി വരെ നീളമുള്ളവയാണ് വില്ലുകള്‍.

തിരുവോണനാളില്‍ പുലര്‍ച്ചെ വാദ്യഘോഷങ്ങളോടെ എഴുന്നള്ളിക്കുന്ന വില്ലുകള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വച്ച് സ്വീകരിച്ച് ശ്രീപത്മനാഭന് സമര്‍പ്പിക്കുന്നു. മാധവനാശാരിയും മക്കളും ചേര്‍ന്നാണ് വില്ലുകളുടെ പണി പൂര്‍ത്തിയാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+