സമവായം 2001 പ്രഹസനം
കൊച്ചി: കൊച്ചിയില്‍ നടന്ന പ്രവാസി മലയാളി സംഗമം സമവായം 2001 പ്രഹസനമാണെന്ന് ഗള്‍ഫ് മലയാളി കൗണ്‍സില്‍ ആരോപിച്ചു.
സാധാരണക്കാരായ ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങളൊന്നും സമവായം 2001ന്റെ പരിഗണനയില്‍ വന്നില്ല. അമിതമായ വിമാനക്കൂലി ഈടാക്കുന്നതിനെ കുറിച്ചോ വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ പിന്‍വലിക്കാത്തതിനെ കുറിച്ചോ സമവായം 2001 ചര്‍ച്ച ചെയ്തില്ലെന്ന് കൗണ്‍സില്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്താ സമ്മേളനത്തില്‍ കൗണ്‍സില്‍ ഭാരവാഹികളായ സാമുവല്‍ ജോര്‍ജ്, ജോര്‍ജ് ഉളിക്കപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications