Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് പ്രത്യേക ട്രെയിനുകള്‍

തിരുവനന്തപുരം: ഓണക്കാലത്ത് തിരക്കൊഴിവാക്കാന്‍ ദക്ഷിണ റെയില്‍വെ ചെന്നൈ, മുംബൈ, നിസാമുദീന്‍ എന്നിവിടങ്ങളില്‍ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും.

ആഗസ്ത് 28 ചൊവാഴ്ച രാത്രി 11. 15ന് ചെന്നൈയില്‍ നിന്നും തിരിക്കുന്ന 651ാം നമ്പര്‍ ട്രെയിന്‍ അടുത്ത ദിവസം വൈകുന്നേരം 4. 45ന് തിരുവനന്തപുരത്ത് എത്തിച്ചേരും. സപ്തംബര്‍ രണ്ടിനും മൂന്നിനും രാത്രി എട്ട് മണിക്ക് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് 652ാം നമ്പര്‍ ട്രെയിന്‍ പുറപ്പെടും.

ആരക്കോണം, കട്പാടി, ജോലാര്‍പേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവടങ്ങളില്‍ ചെന്നൈ ട്രെയിനിന് സ്റോപ്പുണ്ടാകും.

മുംബൈയിലെ ലോകമാന്യ തിലക് ടെര്‍മിനലില്‍ നിന്നും ആഗസ്ത് 25 ശനിയാഴ്ച രാത്രി 11. 30ന് തിരിക്കുന്ന 167ാം നമ്പര്‍ ട്രെയിന്‍ ആഗസ്ത് 27 തിങ്കളാഴ്ച വൈകുന്നേരം 6.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും. സപ്തംബര്‍ മൂന്നിന് രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരത്ത് നിന്നും തിരിക്കുന്ന ട്രെയിന്‍ സപ്തംബര്‍ അഞ്ചിന് രാവിലെ നാല് മണിക്ക് മുംബൈയില്‍ എത്തിച്ചേരും. കേരളത്തില്‍ ആലപ്പുഴ വഴിയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ബാംഗ്ലൂര്‍ വഴി പോകുന്നതിനാല്‍ അവിടെയുള്ള മലയാളികള്‍ക്കും ഈ ട്രെയിന്‍ ഗുണകരമാകും.

ആഗസ്ത് 27നും 28നും പകല്‍ 11. 50ന് നിസാമുദീനില്‍ നിന്നും തിരുവനന്തപുരത്തേക്ക് 442ാം നമ്പര്‍ തിരിക്കും. തിരുവനന്തപുരം- നിസാമുദീന്‍ ട്രെയിന്‍ (നമ്പര്‍: 443) സപ്തംബര്‍ രണ്ടിനും മൂന്നിനും രാത്രി ഏഴ് മണിക്ക് തിരുവനന്തപുരത്ത് നിന്നും തിരിക്കും. മൂന്നാം ദിവസം വൈകുന്നേരം 5. 45ന് വണ്ടി നിസാമുദീനില്‍ എത്തിച്ചേരും.

ചെന്നൈ, മുംബൈ പ്രത്യേക ട്രെയിനുകളിലേക്കുള്ള റിസര്‍വേഷന്‍ ആഗസ്ത് 21 ചൊവാഴ്ച ആരംഭിക്കും. തിരുവനന്തപുരം-നിസാമുദീന്‍ ട്രിെയിനിലേക്കുള്ള റിസര്‍വേഷന്‍ പിന്നീട് അറിയിക്കുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+