ജിഹാദിന്റെ പേരിലുള്ള ഫണ്ടിന് നിരോധനം
ഇസ്ലാമബാദ്: തീവ്രവാദി സംഘടനകള്‍ ഫണ്ട് ശേഖരിക്കുന്നത് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യാ സര്‍ക്കാര്‍ നിരോധിച്ചു. ഈ ഉത്തരവിനെതിരെ തീവ്രവാദി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുവന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ജിഹാദിന്റെ പേരില്‍ ഫണ്ട് പിരിക്കുന്നതും ജിഹാദി സംഘടനകളുടെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്.
നീതി കിട്ടും വരെ തങ്ങള്‍ ജിഹാദ് (വിശുദ്ധയുദ്ധം) തുടരുമെന്നും ഒരു സര്‍ക്കാരിന്റെയും നിര്‍ദേശപ്രകാരമല്ല തങ്ങളിത് നടത്തുന്നതെന്നും ലഷ്കാര്‍-എ-തോയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജായിയെഷ്-ഇ-മുഹമ്മദ്, ഹര്‍കത്-ഉള്‍-മുജാഹിദ്ദീന്‍ എന്നീ സംഘടനകളുടെ പ്രാദേശിക നേതാക്കള്‍ പറഞ്ഞു.
ഇസ്ലാമിനും ദേശീയ സുരക്ഷിതത്വത്തിനും വേണ്ടി മുജാഹിദ്ദീനുകള്‍ ത്യാഗം വരിച്ചത് സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.












Click it and Unblock the Notifications