Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലികള്‍ പൊലീസ് ക്യാമ്പ് ആക്രമിച്ചു; 17 മരണം

കൊളംബോ: എല്‍ടിടിഇയുടെ വനിതാ പോരാളികള്‍ കൊളംബോയിലെ ഒരു പൊലീസ് ക്യാമ്പ് ആക്രമിച്ചതിനെത്തുടര്‍ന്ന് 17 പേര്‍ കൊല്ലപ്പെട്ടു. 12 പൊലീസുകാരും മൂന്ന് തീവ്രവാദികളും രണ്ട് സിവിലിയന്മാരുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ആഗസ്ത് 21 ചൊവാഴ്ച രാവിലെ കൊളംബോയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള അംപാരയിലെ പൊലീസ് ക്യാമ്പിനു നേരെയായിരുന്നു ആക്രമണം. നാലു ട്രാക്ടറുകളില്‍ വന്ന തീവ്രവാദി സംഘത്തില്‍ കൂടുതലും സ്ത്രീകളായിരുന്നു. ക്യാമ്പില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. എന്നാല്‍ ആയുധങ്ങള്‍ സുരക്ഷിതമാണെന്ന് പൊലീസ് വ്യക്തമാക്കി.

ആക്രമണം തുടങ്ങിയപ്പോള്‍ പൊലീസ് സൈന്യത്തിന്റെ സഹായം തേടി. സൈന്യവും പൊലീസും ചേര്‍ന്ന് തിരിച്ചടിച്ചതിനെത്തുടര്‍ന്ന് മൂന്നു തീവ്രവാദികള്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ആക്രമണത്തില്‍ 18 പൊലീസുകാര്‍ക്കും ഏഴ് തീവ്രവാദികള്‍ക്കും പരിക്കുണ്ട്. നാല് പൊലീസുകാരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ ജൂലായ് 24ന് കൊളംബോയിലെ വിമാനത്താവളം ആക്രമിച്ചതിനു ശേഷം എല്‍ടിടിഇ നടത്തുന്ന വലിയ ആക്രമണമാണിത്. ആക്രമണത്തില്‍ 20 പേര്‍ മരിക്കുകയും 12 വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ ഏല്‍ക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+