എല്‍ടിടിഇ ആക്രമണം: മരണം 25 ആയി
കൊളംബോ: പൊലീസ് ക്യാമ്പിനു നേരെ എല്‍ടിടിഇ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 25 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് സൈനികവക്താവ് സനത് കരുണരത്നെ പറഞ്ഞു. 17 പേരെങ്കിലും മരിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
12 പൊലീസുകാരുടെ മൃതദേഹം ഇതിനകം കണ്ടെടുത്തിട്ടുണ്ട്. ചില പൊലീസുകാരുടെ മൃതദേഹങ്ങള്‍ തീവ്രവാദികളുടെ പക്കലാണ്. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. തീവ്രവാദികള്‍ നടത്തിയ ഒരു റേഡിയോ പ്രക്ഷേപണത്തില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായത്. തങ്ങളുടെ സംഘത്തിലെ മൂന്നു പേര്‍ മരിച്ചിട്ടുണ്ടെന്ന് എല്‍ടിടിഇ സമ്മതിച്ചിട്ടുണ്ട്.
ആഗസ്ത് 21 ചൊവാഴ്ച പുലര്‍ച്ചെയാണ് പുലികളുടെ വനിതാസംഘം അമ്പാരയിലുള്ള പൊലീസ് ക്യാമ്പിനു നേരെ ആക്രമണമഴിച്ചുവിട്ടത്. പൊലീസുകാരെ രക്ഷിക്കാന്‍ സൈന്യം എത്തുമ്പോഴേക്കും തീവ്രവാദികള്‍ കനത്ത നാശനഷ്ടം വരുത്തിക്കഴിഞ്ഞിരുന്നു.












Click it and Unblock the Notifications