ആര്‍എസ്എസും ക്രിസ്ത്യന്‍മേധാവികളും ചര്‍ച്ച നടത്തും
ദില്ലി: ആര്‍എസ്എസും ക്രിസ്ത്യന്‍മതമേധവാവികളും ഇരുവര്‍ക്കും ഇടയിലുള്ള തര്‍ക്കവിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു.
ആര്‍എസ്എസ് മേധാവി കെ.എസ്.സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘവും ആര്‍ച്ച് ബിഷപ്പ് ഒസ്വാള്‍ഡ് ഗ്രാഷിയാസിന്റെ നേതൃത്വത്തിലുള്ള കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ സംഘവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ചര്‍ച്ചയെ സംബന്ധിച്ച് ധാരണയായത്.
ദില്ലിയിലിെ ആര്‍എസ്എസ് ആസ്ഥാനത്തു വെച്ച് അടുത്ത കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. ചര്‍ച്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല.
ദേശീയ ന്യൂനപക്ഷ കമ്മിഷനാണ് കൂടിക്കാഴ്ചയ്ക്ക് മുന്‍കൈയെടുത്തത്. കമ്മിഷന്‍ അംഗം ജോണ്‍ ജോസഫ് കൂടിക്കാഴ്ചാവേളയില്‍ സന്നിഹിതനായിരുന്നു.
ഇരുവിഭാഗവും തമ്മിലുള്ള ചര്‍ച്ചകളില്‍ കൂടി മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ-- -ക്രൈസ്തവമത വക്താവ് പറഞ്ഞു.
ആര്‍എസ്എസ് ക്രിസ്ത്യന്‍മതത്തില്‍ പെട്ടവര്‍ക്കു നേരെ ആക്രമണം നടത്തുന്നു എന്ന് ക്രൈസ്തവ വിഭാഗം ആരോപിക്കുമ്പോള്‍ ഹിന്ദുമതത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്താന്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ മുന്‍കൈയെടുക്കുന്നു എന്നാണ് ആര്‍എസ്എസ്സിന്റെ ആരോപണം.












Click it and Unblock the Notifications