തെഹല്‍ക: ലോക്സഭയില്‍ ബഹളം
ദില്ലി: ആര്‍മി ഉദ്യോഗസ്ഥരെ കരിതേച്ചുകാണിക്കാന്‍ വേശ്യകളെ ഉപയോഗിച്ച തെഹല്‍ക.കോമിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ അംഗങ്ങള്‍ ലോക്സഭയില്‍ ബഹളമുണ്ടാക്കി.
ഇതുസംബന്ധിച്ച പത്രവാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎ അംഗങ്ങള്‍ പ്രതിഷേധിച്ചത്. പത്രവും ഉയര്‍ത്തിക്കാട്ടി എന്‍ഡിഎ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ ജി.എം.സി.ബാലയോഗി രണ്ട് മണിക്കൂര്‍ സഭ നിര്‍ത്തിവെച്ചു.
അതേ സമയം പട്ടികജാതി-പട്ടിക വര്‍ഗത്തിനുള്ള സംവരണം സംബന്ധിച്ച മൂന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങളും സഭയില്‍ ബഹളമുണ്ടാക്കി.












Click it and Unblock the Notifications