ധാരണാപത്രം നിരക്ക് വര്‍ധനവിനിടയാക്കില്ല
തിരുവനന്തപുരം: കേന്ദ്ര ഊര്‍ജമന്ത്രാലയവുമായി ഒപ്പുവെച്ച ധാരണാപത്രം വൈദ്യുതിനിരക്ക് വര്‍ധനവിന് ഇടവരുത്തുമെന്ന പ്രചാരണം തെറ്റാണെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍.
വൈദ്യുതി ബോര്‍ഡ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ താരിഫ് റെഗുലേറ്ററി കമ്മിറ്റിക്ക് വൈദ്യുതി നിരക്ക് വര്‍ധനവിന് നിര്‍ദേശിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആഗസ്ത് 22 ബുധനാഴ്ച തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്നു മന്ത്രി.
വൈദ്യുതമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് ധാരണാപത്രം കാരണമാവില്ല. സ്വകാര്യവല്‍ക്കരണം വൈദ്യുതിരംഗത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാവുകയുമില്ല.
വൈദ്യുതി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ധാരണാപത്രം കാരണം എന്തെങ്കിലും പ്രശ്നങ്ങളുണ്ടാവുമെന്ന് കരുതേണ്ടതില്ലെന്നും കടവൂര്‍ ശിവദാസന്‍ പറഞ്ഞു.












Click it and Unblock the Notifications