വടക്കന്‍ തിബറ്റില്‍ വന്‍ എണ്ണ-വാതക ശ്രോതസ്
ബീജിംഗ്: വടക്കന്‍ തിബറ്റില്‍ എണ്ണയുടെയും വാതകത്തിന്റെയും വന്‍ ശ്രോതസ്സ് ചൈന കണ്ടെത്തി.
ക്വിയാംഗ്ാടാംഗ് നദീതടപ്രദേശത്താണ് ആയിരക്കണക്കിന് ടണ്‍ എണ്ണയുടെയും വാതകത്തിന്റെയും ശ്രോതസ് കണ്ടെത്തിയതെന്ന് ചൈന ഡെയിലി റിപ്പോര്‍ട്ട് ചെയ്തു. 100 കിലോമീറ്ററോളം പരന്നുകിടക്കുന്ന പ്രദേശത്ത് 400 മുതല്‍ 540 കോടി ടണ്‍ വരെ ക്രൂഡ് ഓയിലും പ്രകൃതി വാതകവും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാറക്കഷ്ണങ്ങളും മറ്റും പരിശോധിച്ചാണ് ചെങ്ദു സര്‍വകലാശാലയിലെ ഒരു സംഘം ഇവിടെ പെട്രോളിയത്തിന്റെ പഴക്കം ചെന്ന ശേഖരമുണ്ടെന്ന് കണ്ടെത്തിയത്. ഇവിടെയുളള പാറകള്‍ക്ക് 180 കോടി വര്‍ഷം പഴക്കമുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.
പാറകളുടെ പഴക്കം കണ്ടെത്തിയത് ഭൂമിക്കടിയില്‍ ഉള്ള എണ്ണ നിക്ഷേപത്തെ കുറിച്ച് പഠിക്കാന്‍ ഏറെ സഹായിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications