പെരസും അരാഫത്തും തമ്മില്‍ കൂടിക്കാഴ്ച
ജെറുസലെം: 11 മാസം നീണ്ട രക്തരൂക്ഷിത പോരാട്ടം അവസാനിപ്പിക്കാന്‍ പലസ്തീന്‍ പ്രസിഡന്റ് യാസര്‍ അരാഫത്തും ഇസ്രയേലി വിദേശകാര്യ മന്ത്രി ഷിമോണ്‍ പെരസും കൂടിക്കാഴ്ച നടത്തുന്നു.
ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ജോഷ്ക ഫിഷറിന്റെ സമാധാനശ്രമത്തിന്റെ ഭാഗമായി ബെര്‍ലിനില്‍ അടുത്തയാഴ്ച ഇരുവരും ചര്‍ച്ച നടത്തും. കൂടിക്കാഴ്ച നടത്തുന്ന കൃത്യമായ സമയവും സ്ഥലവും പുറത്തുവിട്ടിട്ടില്ല. എങ്കിലും അടുത്തയാഴ്ച തന്നെ കൂടിക്കാഴ്ചയുണ്ടാകുമെന്ന് പറയുന്നു. പോരാട്ടം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് അമേരിക്കയ്ക്കും മധ്യേഷ്യയെ മടുത്തിരിക്കുകയാണ്. ഇപ്പോള്‍ ലോകനേതാക്കളാരും അവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന സ്ഥിതിയാണ്.
അതിനിടയിലാണ് ദൈവദൂതനെപ്പോലെ ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ഫിഷര്‍ അവിടേക്കു കടന്നുചെല്ലുന്നത്. പല നിലകളിലായി ഫിഷര്‍ നടത്തിയ നയതന്ത്രനീക്കങ്ങളുടെ ഫലമായാണ് ഇപ്പോള്‍ വീണ്ടും ഒരു കൂടിക്കാഴ്ചയ്ക്ക് അരങ്ങൊരുങ്ങിയിരിക്കുന്നത്.












Click it and Unblock the Notifications