ബീഹാറില്‍ ആറ് ദളിതരെ വധിച്ചു
പട്ന: ബീഹാറില്‍ പട്ന ജില്ലയിലെ ദത്മയി ഗ്രാമത്തില്‍ ആഗസ്ത് 23 ബുധനാഴ്ച മൂന്ന് കുട്ടികളടക്കം ആറ് ദളിതരെ കൂട്ടക്കൊല ചെയ്തു. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിലെ ജയാനന്ദന്‍ യാദവ് ഗ്രൂപ്പില്‍ പെട്ടവരാണ് കൂട്ടക്കൊല നടത്തിയത്.
ബുധനാഴ്ച രാത്രി ആയുധസന്നാഹങ്ങളുമായി എത്തിയ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രാമീണരെ കൂട്ടക്കൊല ചെയ്യുകയായിരുന്നു.
ആഗസ്ത് ആറിന് മാവോയിസ്റ് കമ്യൂണിസ്റ് സെന്റര്‍ പ്രവര്‍ത്തകരെ തങ്ങളുടെ പാര്‍ട്ടിയില്‍ പെട്ട മൂന്ന് പേരെ കൊലപ്പെടുത്തയതിന് പ്രതികാരമായാണ് ഈ കൂട്ടക്കൊല. ഈ പ്രദേശത്ത് കഴിഞ്ഞയാഴ്ച അഞ്ച് ദളിതരെ കൊലപ്പെടുത്തിയതും ഈ സംഘമായിരുന്നു.












Click it and Unblock the Notifications