കശ്മീരില്‍ തീവ്രവാദികള്‍ നാല് പേരെ വധിച്ചു
ജമ്മു: ജമ്മു കശ്മീരിലെ ദോദ ജില്ലയില്‍ ആഗസ്ത് 22 ബുധാഴ്ച രാത്രി നാല് പേരെ തീവ്രവാദികള്‍ കൊല ചെയ്തു. കൊല്ലപ്പെട്ടവര്‍ ഹിന്ദുമതത്തില്‍ പെട്ടവരാണ്.
രംബന്‍ തെഹ്സിലിലെ ചാങ്ങിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഭഗത് രാം (70), ഔതര്‍ ചന്ദ് (80) എന്നിവരാണ് ഭീകരരുടെ ആക്രമണത്തിന് ഇരയായത്. ഇവരുടെ കന്നുകാലികളുമായി തീവ്രവാദികള്‍ രക്ഷപ്പെട്ടെന്ന് പൊലീസ് അറിയിച്ചു.
മഹു മംഗത് പ്രദേശത്തെ ചപ്നാരി ഗ്രാമത്തിലാണ് മറ്റ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. നാസിബ് സിംഗ്, ശാന്തസിംഗ് എന്നിവരാണ് മരിച്ചത്.












Click it and Unblock the Notifications