Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്രസകള്‍ പെരുകുന്നത് ആശങ്കാജനകം

ദില്ലി: അതിര്‍ത്തി പ്രദേശങ്ങളില്‍ മുസ്ലിം മദ്രസകള്‍ പെരുകുന്നതില്‍ ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി ആശങ്ക പ്രകടിപ്പിച്ചു.

രാജ്യത്തെ മദ്രസകള്‍ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് താന്‍ പറഞ്ഞതിന് അര്‍ഥമില്ലെന്നും അദ്വാനി പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളില്‍ പൊടുന്നനെ മദ്രസകള്‍ പെരുകിയതിനെ കുറിച്ച് പരിശോധിക്കും. ആഭ്യന്തരമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്രസകളിലെ അധ്യാപനം ആധുനിക കാലത്തിനനുസരിച്ച് മാറ്റണമെന്ന കമ്മിറ്റിയിലെ ചില അംഗങ്ങളുടെ അഭിപ്രായത്തോട് അദ്വാനി യോജിച്ചു. ഇതുസംബന്ധിച്ച് ബംഗാളിലുള്ള പദ്ധതിയെ കുറിച്ച് കൂടുതലായി അറിയാനായി ബംഗാള്‍ സര്‍ക്കാരുമായി ബന്ധപ്പെടും.

സ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യ (സിമി)യെ ഭീകരവാദ പ്രവര്‍ത്തനത്തിന് പാക്കിസ്ഥാന്‍ ഉപയോഗിക്കുകയാണെന്ന് ചില അംഗങ്ങള്‍ ആരോപിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലെ മദ്രസകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദമായ ഒരു സര്‍വെ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+