Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭയുടെ നടുത്തളത്തിലിറങ്ങിയാല്‍ സസ്പന്‍ഷന്‍

ദില്ലി: സഭയുടെ നടുത്തളത്തിലിറങ്ങുകയും സഭാ നടപടികള്‍ തടസപ്പെടുത്തുകയും ചെയ്യുന്ന അംഗങ്ങളെ ഒരാഴ്ചത്തേക്ക് സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച സ്പീക്കര്‍ ബാലയോഗി വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി സമ്മേളനത്തിലാണ് ഈ തീരുമാനമുണ്ടായത്.

വ്യഴാഴ്ച ലോക്സഭയില്‍ ചോദ്യോത്തരവേള തടസപ്പെടുത്താന്‍ ശ്രമിച്ച സമതാ പാര്‍ട്ടി അംഗത്തോട് സ്പീക്കര്‍ ജി.എം.സി.ബാലയോഗി സഭയില്‍ നിന്ന് പുറത്തുപോവാന്‍ ആവശ്യപ്പെട്ടുകയും ചെയ്തു.

സീറ്റിലിരിക്കാന്‍ സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സമതാ പാര്‍ട്ടി അംഗം പ്രഭുനാഥ് സിംഗ് അത് അനുസരിക്കാതെ 10 മിനുട്ടോളം സംസാരിച്ചതിനെ തുടര്‍ന്നാണ് സഭ വിട്ടുപോകാന്‍ ബാലയോഗി ആവശ്യപ്പെട്ടത്.

തെഹല്‍കാ പ്രശ്നമാണ് പ്രഭുനാഥ് സിംഗ് ലോക്സഭയില്‍ ഉന്നയിച്ചത്. ശൂന്യവേളയില്‍ എന്തുപ്രശ്നം വേണമെങ്കിലും ഉന്നയിക്കാമെന്നും സീറ്റിലിരിക്കണമെന്നും സിംഗിനോട് ആവശ്യപ്പെട്ട സ്പീക്കര്‍ അതല്ലെങ്കില്‍ സഭ വിട്ടു പോകണമെന്ന് നിര്‍ദേശിച്ചു.

സ്പീക്കറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗ്രാമവികസനമന്ത്രി എം.വെങ്കയ്യനായിഡുവും മറ്റ് ചില അംഗങ്ങളും സിംഗിനെ സീറ്റിലിരിക്കാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്ന് സീറ്റിലിരുന്ന സിംഗ് ശൂന്യവേളയില്‍ പ്രശ്നമുന്നയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+