സ്വകാര്യബസ് മറിഞ്ഞ് മൂന്ന് മരണം
കോയമ്പത്തൂര്‍: ബാംഗ്ലൂരില്‍ നിന്ന് തൊടുപുഴയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് മറിഞ്ഞ് രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു.
ആഗസ്ത് 23 വ്യാഴാഴ്ച രാവിലെ പത്തരയോടെ തമിഴ്നാട്ടിലെ മധുക്കരയ്ക്ക് സമീപം ഈച്ചനാരി പോടിപാളയത്ത് വെച്ചാണ് അപകടമുണ്ടായത്. ബാംഗ്ലൂരിലെ എംസിഎ വിദ്യാര്‍ഥിനിയായ പത്തനംതിട്ട സ്വദേശി ബിന്‍സി വര്‍ഗീസ് (23), ബസ് ഡ്രൈവര്‍ തൃശൂര്‍ കണ്ടശാംകടവ് സ്വദേശി ഗിരീഷ് (28) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
പരിക്കേറ്റ 19 പേരെ മധുക്കര സര്‍ക്കാര്‍ ആശുപത്രിയിലും അഞ്ച് പേരെ പീളമേട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ്സിലുണ്ടായിരുന്ന ഭൂരിഭാഗം പേരും മലയാളികളാണ്.












Click it and Unblock the Notifications