സിബിഐ അന്വേഷിക്കണമെന്ന് മേട്രണ്‍
കൊച്ചി: കൊച്ചി സര്‍വകലാശാലയിലെ ലൈംഗികപീഡനാപവാദ കേസിനെ കുറിച്ച് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വനിതാ ഹോസ്റല്‍ മേട്രണ്‍ സ്ഥാനത്തു നിന്ന് സസ്പെന്‍ഷനിലായ അംബുജം ആവശ്യപ്പെട്ടു.
എസ്എഫ്ഐ വിദ്യാര്‍ഥികളുടെ ദുരുദ്ദേശ്യപരമായ കരുനീക്കത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചുവെന്ന പേരില്‍ താന്‍ സസ്പെന്റ് ചെയ്യപ്പെട്ടതെന്ന് ആഗസ്ത് 23 വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അംബുജം ആരോപിച്ചു.
വാസ്തവം പുറത്തുവരാന്‍ സിബിഐ അന്വേഷണം നടത്തണം. സംഭവത്തെ കുറിച്ച് അന്വേഷിച്ച വനിതാ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ തനിക്കെതിരായ ഗൗരവകരമായ പരാമര്‍ശങ്ങളുള്ള സാഹചര്യത്തിലാണ് താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് അംബുജം വ്യക്തമാക്കി.
കൊച്ചി സര്‍വകലാശാലയിലെ വനിതാ ഹോസ്റല്‍ മേട്രണ്‍ ആയിരിക്കവെ വിദ്യാര്‍ഥിനികളുടെ പെണ്‍വാണിഭസംഘങ്ങളുമായി ബന്ധപ്പെടുത്താന്‍ മുന്‍കൈയെടുത്തു എന്നതാണ് അംബുജത്തിനെതിരായ ആരോപണം. അംബുജത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമായതിനെ തുടര്‍ന്ന് അവരെ ഹോസ്റല്‍ മേട്രണ്‍ സ്ഥാനത്തു നിന്നും സര്‍വകലാശാലാ അധികൃതര്‍ സസ്പെന്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications