Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസനം: സമവായം വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വികസന ആസൂത്രണ നയങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ രാഷ്ട്രീയം ഉപേക്ഷിച്ച് യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ തയാറാവണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.

സംസ്ഥാനത്തിന്റെ വികസനത്തില്‍ ഒരു അഭിപ്രായ സമന്വയം ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആഗസ്ത് 23 വ്യാഴാഴ്ച സംസ്ഥാനത്തിന്റെ പദ്ധതിസമീപനം സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി. എല്ലാവരുടെയും സഹകരണം ആവശ്യമുള്ള പുതിയ വികസനനയമാണ് സര്‍ക്കാരിന്റേതെന്ന് ആന്റണി വ്യക്തമാക്കി.

ആദിവാസി, തോട്ടം, തീരദേശം, അസംഘടിത മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതായിരിക്കും ഇത്തവണത്തെ പദ്ധതിസമീപനം. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം ആഗസ്ത് 28 ചൊവാഴ്ച പദ്ധതിരേഖയ്ക്ക് ആസൂത്രണ ബോര്‍ഡ് അന്തിമരൂപം നല്‍കും. മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+