ഒമാന്‍ എയര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കും
കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് ഒമാന്‍ എയര്‍ ജനുവരിയാകുമ്പോഴേക്കും സര്‍വീസ് നടത്തുന്നത് ആഴ്ചയില്‍ അഞ്ച് ദിവസമായി വര്‍ധിപ്പിക്കുമെന്ന് ഒമാന്‍ എയര്‍ ജനറല്‍ മാനേജര്‍ അബ്ദുള്‍റഹ്മാന്‍ അല്‍ ബുസൈദി അറിയിച്ചു.
സര്‍ക്കാര്‍ താത്പര്യമെടുക്കുകയാണെങ്കില്‍ നെടുമ്പാശേരി വിമാനത്താവള കമ്പനിയില്‍ പണം മുടക്കാന്‍ തയ്യാറാണെന്നും ബുസൈദി പറഞ്ഞു.
നെടുമ്പാശേരിയില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കുന്ന ആദ്യ വിദേശ എയര്‍ലൈന്‍സാണ് ഒമാന്‍ എയര്‍.
ആഗസ്തില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് നടത്തുന്നത്. ഇത് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. സപ്തംബറില്‍ ഇത് ആഴ്ചയില്‍ നാലായി ഉയര്‍ത്തും.
കൊച്ചിയില്‍ നിന്ന് ആദ്യവര്‍ഷം 50,000ത്തോളം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന് അബ്ദുള്‍റഹ്മാന്‍ അല്‍ ബുസൈദി പറഞ്ഞു. അടുത്ത വര്‍ഷം യാത്രക്കാരുടെ എണ്ണം ഒന്നര ലക്ഷമാവുമെന്നാണ് കരുതുന്നത്.
നെടുമ്പാശേരിയില്‍ നിന്ന് വിമാനസര്‍വീസ് നടത്തുന്ന ആദ്യത്തെ വിദേശഎയര്‍ലൈന്‍സാണ് ഒമാന്‍ എയര്‍.












Click it and Unblock the Notifications