ഹുറിയത്ത് സന്ദര്‍ശനം: സപ്തം.2ന് ബിജെപി ഹര്‍ത്താല്‍
തിരുവനന്തപുരം: ഹുറിയത്ത് നേതാക്കള്‍ കോഴിക്കോട്ടെത്തുന്ന സപ്തംബര്‍ രണ്ട് ഞായറാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ബിജെപി.
അന്ന് സംസ്ഥാനവ്യാപകമായി മണ്ഡലാടിസ്ഥാനത്തിലും ഹുറിയത്ത് നേതാക്കള്‍ തിരുവനന്തപുരത്തെത്തുന്ന സപ്തംബര്‍ മൂന്നിന് ജില്ലയിലും ബിജെപി പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍ ആഗസ്ത് 23 വ്യാഴാഴ്ച അറിയിച്ചു.
മനുഷ്യാവകാശ സംഘടനകളുടെ മറവില്‍ ദേശവിരുദ്ധ ശക്തികള്‍ക്ക് സ്വീകരണം സംഘടിപ്പിക്കാന്‍ അനുമതി നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് പത്മനാഭന്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദേശവിരുദ്ധ ശക്തികള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുന്ന സ്ഥിതിയാണ് വന്നിട്ടുള്ളതെന്ന് പത്മനാഭന്‍ പറഞ്ഞു.
ആന്റണി സര്‍ക്കാരിന് മേല്‍ ഘടകകക്ഷികള്‍ ദുസ്വാധീനം ചെലുത്തുകയാണ്. മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴി മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത അല്‍ഫോണ്‍സ് കണ്ണന്താനത്തെ മാറ്റിയ നടപടി അപകടകരമായ പ്രവണതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഘടകകക്ഷികളുടെ സമ്മര്‍ദ്ദതന്ത്രങ്ങളുടെ തടവറയിലായ ആന്റണിയോട് സഹതാപമുണ്ടെന്നും പത്മനാഭന്‍ വ്യക്തമാക്കി.












Click it and Unblock the Notifications