അല്‍ഫോണ്‍സ് കണ്ണന്താനത്തെ മാറ്റി
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അല്‍ഫോണ്‍സ് കണ്ണന്താനത്തെ തല്‍സ്ഥാനത്തു നിന്ന് മാറ്റി. കണ്ണന്താനത്തെ ലാന്‍ഡ് യൂസ് ഡവലപ്പ്മെന്റ് ബോര്‍ഡ് കമ്മിഷണറായി നിയമിക്കാനാണ് മന്ത്രിസഭാ തീരുമാനം. പ്രവേശന പരീക്ഷാകമ്മിഷണര്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്.
ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രിസഭാരേഖ ചോര്‍ന്നതു സംബന്ധിച്ച് കണ്ണന്താനം നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തെ വിദ്യാഭ്യാസ സെക്രട്ടറിയുടെ സ്ഥാനത്തു നിന്ന് മാറ്റാന്‍ മന്ത്രിസഭയെ പ്രേരിപ്പിച്ചതെന്നറിയുന്നു. രേഖ ചോര്‍ത്തിയത് മന്ത്രിമാരല്ലെന്ന് രണ്ട് മന്ത്രിമാര്‍ പ്രസ്താവിച്ച നിലക്ക് അന്വേഷണം ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണെന്നാണ് കണ്ണന്താനം അഭിമുഖത്തില്‍ പറഞ്ഞത്.
വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി മന്ത്രിസഭാ യോഗത്തില്‍ കണ്ണന്താനത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നാണ് അറിയുന്നത്.
ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.മോഹന്‍ദാസിനാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനം തല്‍ക്കാലം നല്‍കിയിരിക്കുന്നത്. പ്രവേശന പരീക്ഷാ കമ്മിഷണര്‍ സ്ഥാനവും തല്‍ക്കാലം മോഹന്‍ദാസിനായിരിക്കും.












Click it and Unblock the Notifications