കെപിസിസി പുന:സംഘടന: ചര്‍ച്ച തുടരുന്നു
ദില്ലി: കെപിസിസി പുന:സംഘടന സംബന്ധിച്ച് സംസ്ഥാന നേതാക്കളുമായി ഹൈക്കമാന്റ് നേതാക്കള്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ 41 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളുടെ ലിസ്റിനെ സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദാണ് പ്രധാനമായും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. കെ.കരുണാകരന്‍, കെപിസിസി പ്രസിഡന്റ് മുരളീധരന്‍, എ ഗ്രൂപ്പ ്നേതാവ് ഉമ്മന്‍ചാണ്ടി, മൂന്നാം ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല, നാലാം ഗ്രൂപ്പ് നേതാവ് വയലാര്‍ രവി എന്നിവര്‍ ദില്ലിയിലുണ്ട്.
ആഗസ്ത് 23 വ്യാഴാഴ്ച ഉച്ചയ്്ക്ക് ശേഷം നടക്കുന്ന ചര്‍ച്ചയില്‍ ഡിസിസി ജില്ലാ പ്രസിഡന്റുമാരെ കുറിച്ച് തീരുമാനമാവുമെന്നാണ് അറിയുന്നത്.
പുന:സംഘടനയ്ക്ക് ഹൈക്കമാന്റ് അനുവദിച്ച സമയം വെള്ളിയാഴ്ചയോടെ അവസാനിക്കുകയാണ്.












Click it and Unblock the Notifications