കെപിസിസി: എംപി-എംഎല്‍എമാര്‍ക്ക് നേതൃസ്ഥാനങ്ങളില്ല
ദില്ലി: എംപിമാരും എംഎല്‍എമാരുമായവര്‍ക്ക് കെപിസിസിയില്‍ നേതൃസ്ഥാനങ്ങള്‍ നല്‍കേണ്ടതില്ലെന്ന ഹൈക്കമാന്റ് നിര്‍ദേശം സംസ്ഥാന നേതാക്കള്‍ അംഗീകരിച്ചു.
ഹൈക്കമാന്റിന്റെ ഈ നിര്‍ദേശം കേരളത്തിന് ബാധകമാക്കരുതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പുന:സംഘടനാ ചര്‍ച്ചയില്‍ ഇത് നേതാക്കള്‍ അംഗീകരിക്കുകയായിരുന്നു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ 14 പേര്‍ക്ക് മാത്രമായി ചുരുക്കാനും തീരുമാനമായി.
ദില്ലിയില്‍ പുന:സംഘടനാ ചര്‍ച്ച തുടരുകയാണ്. 41 അംഗ കെപിസി എക്സിക്യുട്ടീവ് രൂപീകരിക്കാനാണ് നേരത്തെ ധാരണയായതെങ്കിലും ഇത് 46 വരെ ആകാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.
അതിനിടെ, പുന:സംഘടന സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ യാതൊരു അഭിപ്രായ വ്യത്യാസവും നിലനില്‍ക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications