മെഡിക്കല്‍ കോളെജുകള്‍ക്ക് എന്‍ഒസി നല്‍കി
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നതിന് 48 അപേക്ഷകര്‍ക്ക് മുഖ്യമന്ത്രി എ.കെ.ആന്റണി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നല്‍കി.
ആഗസ്ത് 23 വ്യാഴാഴ്ച സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങിലാണ് എന്‍ഒസി വിതരണം നടന്നത്. 48 മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെ24 പാരാ മെഡിക്കല്‍ കേളെജുകള്‍ക്കും 53 ദന്തല്‍ കോളജുകള്‍ക്കും എന്‍ഒസി നല്‍കി. അമൃതാനന്ദമയി ട്രസ്റിന്റെ മെഡിക്കല്‍ കോളെജിന് സമ്മത പത്രം നല്‍കികൊണ്ടാണ് ആന്റണി ഇതിന് തുടക്കം കുറിച്ചത്.
മെഡിക്കല്‍ കോളജിന് അനുമതി നല്‍കുന്നതില്‍ യാതൊരു തരത്തിലുള്ള അഴിമതിയും ഉണ്ടാവാന്‍ പാടില്ലെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് എല്ലാ അപേക്ഷകര്‍ക്കും എന്‍ഒസി നല്‍കിയതെന്ന് ആന്റണി പറഞ്ഞു.
ആരോഗ്യമന്ത്രി പി.ശങ്കരന്‍, ആരോഗ്യസെക്രട്ടറി എന്‍.ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications