സമവായം 2001 വിജയകരം: മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പ്രവാസി സംഗമമായ സമവായം 2001 വിജയകരമായിരുന്നുവെന്ന് പ്രവാസികാര്യമന്ത്രി എം. എം. ഹസന്‍.
സമവായത്തില്‍ രൂപം കൊണ്ട പദ്ധതികളുടെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. അടുത്തു തന്നെ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിന്റെ മുന്നോടിയായാണ് സമവായം നടത്തിയതെന്നും ആഗസ്ത് 23 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഹസന്‍ വ്യക്തമാക്കി.
സമവായത്തില്‍ പങ്കെടുക്കാനെത്തിയ 700 പ്രവാസികളും അവരുടെ സ്വന്തം ചെലവിലാണ് എത്തിയതെന്നാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ അധികച്ചെലവൊന്നും ഉണ്ടായിട്ടില്ല. നോര്‍ക്കയുടെ കീഴില്‍ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പ്രവാസികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ഹസന്‍ അറിയിച്ചു.
കേരളത്തില്‍ ഹര്‍ത്താലും പണിമുടക്കും മറ്റും നടത്തി സ്വാര്‍ത്ഥലാഭങ്ങള്‍ നേടാന്‍ ശ്രമിക്കുന്നവരാണ് സമവായം പരാജയമെന്ന് പരത്തുന്നത്. തൊഴിലാളി വിരുദ്ധമായ ഒരു വ്യവസായ നയവും സര്‍ക്കാര്‍ സ്വീകരിക്കില്ല. ഉടന്‍ രൂപം നല്‍കുന്ന തൊഴിലാളി നയം തൊഴിലാളികള്‍ക്ക് എതിരല്ലെന്നും സംസ്ഥാനത്ത് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഹസന്‍ പറഞ്ഞു.
പത്രപ്രവര്‍ത്തകര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന അവാര്‍ഡുകള്‍ അടുത്തവര്‍ഷം മുതല്‍ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കും കാര്‍ട്ടൂണിസ്റുകള്‍ക്കും കൂടി നല്‍കുമെന്നും ഹസന്‍ വ്യക്തമാക്കി. ഒക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെ പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് ഗാന്ധിജയന്തി ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഗാന്ധി ചലച്ചിത്രോത്സവം, ഫോട്ടോ പ്രദര്‍ശനം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ, ചിത്രരചന, ദേശഭക്തിഗാന മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications