ശിവഗിരി: വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു
വര്‍ക്കല: ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ് തിരഞ്ഞെടുപ്പിനായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ആഗസ്ത് 22 വ്യാഴാഴ്ച 41 പേരടങ്ങുന്ന വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.
ഉപദേശകസമിതി സമര്‍പ്പിച്ച വോട്ടര്‍പട്ടികയില്‍ മൂന്ന് സന്യാസിമാര്‍ മരിച്ചതിനാല്‍ അവരുടെ പേരുകള്‍ ഒഴിവാക്കിയാണ് ലിസ്റ് പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിച്ച പട്ടികയിന്മേലുള്ള പരാതികള്‍ ആഗസ്ത് 23ന് മുമ്പ് രേഖകള്‍ സഹിതം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസില്‍ നല്‍ണകമെന്ന് അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.
പരാതിയിന്മേല്‍ കൂടുതല്‍ തെളിവ് ഹാജരാക്കണമെന്നുള്ളവര്‍ സപ്തംബര്‍ 11ന് ശിവഗിരി മഠം ഗസ്റ് ഹൗസില്‍ ചേരുന്ന ഉപദേശക സമിതി മുമ്പാകെ ഹാജരാകണമെന്നും അറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications