ശ്രീലങ്കയില്‍ ഏറ്റുമുട്ടലില്‍ 13 മരണം
കൊളംബോ: വടക്ക് കിഴക്കന്‍ ശ്രീലങ്കയില്‍ എല്‍ടിടിഇ പോരാളികളും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 13 പേര്‍ മരിച്ചു.
രണ്ട് സ്ഥലങ്ങളില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. ആഗസ്ത് 23 വ്യാഴാഴ്ച പുലര്‍ച്ചെ സൈനികകേന്ദ്രങ്ങള്‍ ആക്രമിച്ച പുലികള്‍ക്കെതിരെ സൈന്യം പ്രത്യാക്രമണം നടത്തി. ഏഴ് സൈനികരും ആറ് പുലികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
പുലര്‍ച്ചെ 3.30 ഓടെയായിരുന്നു ആക്രമണം. ഏഴ് മണി വരെ ഏറ്റുമുട്ടല്‍ നീണ്ടുനിന്നു. റോക്കറ്റ് ലോഞ്ചറടക്കമുള്ള വന്‍ ആയുധ സന്നാഹങ്ങളോടെയായിരുന്നു പുലികളുടെ ആക്രമണമെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
ബുധനാഴ്ച കുഴി ബോംബ് സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.












Click it and Unblock the Notifications