കശ്മീരില്‍ പൊലീസ് സ്റേഷന്‍ ആക്രമണം; ആറ് മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് പ്രദേശത്തെ ഒരു പൊലീസ് സ്റേഷനു നേരെ ആഗസ്ത് 23 വ്യാഴാഴ്ച രാത്രി ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ലഷ്കാര്‍-ഇ-തോയിബ വിഭാഗത്തില്‍ പെട്ട ചാവേര്‍ പോരാളികളാണ് ആക്രമണം നടത്തിയത്. യന്ത്ര തോക്കുകളുമായി എത്തിയ ചാവേര്‍ പോരാളികള്‍ സൈനികരുടെ വേഷമാണ് ധരിച്ചിരുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ആക്രമണത്തിന് ശേഷം ചാവേര്‍ സംഘം രക്ഷപ്പെട്ടു. പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
കശ്മീരില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications