മുന്‍ എംഎല്‍എയും കുടുംബവും കൊല്ലപ്പെട്ടു
ചണ്ഡീഗഢ്: ഹരിയാനയില്‍ മുന്എംഎല്എയെയും കുടുംബത്തിലെ മറ്റ് ആറ് പേരെയും ആഗസ്ത് 23 വ്യാഴാഴ്ച രാത്രി കൂട്ടക്കൊല ചെയ്തു. ഹിസാറിലെ ലിതാനി ജില്ലയിലെ ഫാം ഹൗസിലാണ് കൂട്ടക്കൊല നടന്നത്.
മുന്‍ എംഎല്‍എ റെലും രാം പുനിയയും അദ്ദേഹത്തിന്റെ ഭാര്യ കൃഷ്ണയും മകള്‍ പ്രിയങ്കയും മകന് സുനിലും ഭാര്യയും അവരുടെ മൂന്ന് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. പുനിയയുടെ ഒരു മകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊലയാളികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഇരുമ്പുവടികള്‍ കൊണ്ട് അടിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയത്. കിടക്കയില്‍ കിടക്കുകയായിരുന്ന മൃതദേഹങ്ങള്‍ക്ക് ചുറ്റും രക്തം തളം കെട്ടികിടന്നിരുന്നു.
വ്യാഴാഴ്ച രാത്രി പുനിയയുടെ ഫാം ഹൗസില്‍ ഒരു ജന്മദിനാഘോഷം നടന്നിരുന്നു. വെള്ളിയാഴ്ച രാവിലെ അയല്‍വാസികളാണ് കുടുംബാംഗങ്ങളെ മരിച്ച നിലയില്‍ കണ്ടത്.
1996ലാണ് പുനിയ ഹരിയാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications