Get Updates
Get notified of breaking news, exclusive insights, and must-see stories!

തെഹല്‍ക: ദില്ലി കമ്മിഷണര്‍ അന്വേഷണം തുടങ്ങി

ദില്ലി: സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും ആയുധ ഇടപാട് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ തെഹല്‍ക സംഘം ലൈംഗികതൊഴിലാളികളെ ഉപയോഗിച്ചിട്ടുണ്ടോയെന്നതിനെ കുറിച്ച് ദില്ലി പൊലീസ് കമ്മിഷണര്‍ അജയ് രാജ് ശര്‍മ അന്വേഷണം തുടങ്ങി.

അതേ സമയം ആഭ്യന്തരവകുപ്പില്‍ നിന്നും തെഹല്‍ക റിപ്പോര്‍ട്ടര്‍മാരെ കുറിച്ച് അന്വേഷിക്കാന്‍ തനിക്ക് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ശര്‍മ വ്യക്തമാക്കി.ഇതേ കുറിച്ച് സ്വതന്ത്രമായ അന്വേഷണത്തിന് ഉത്തരവിടാന്‍ കേന്ദ്രത്തിന് ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഐ.ഡി.സ്വാമി വ്യാഴാഴ്ച പറഞ്ഞിരുന്നു.

സദാചാരവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്ന് തെഹല്‍കയിലെ മാധ്യമപ്രവര്‍ത്തകര്‍ നിയമലംഘനം നടത്തിയിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രാഥമിക അന്വേഷണത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനിക്ക് കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+