കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്ര നിര്‍മാണം 2001 മാര്‍ച്ച് 16ന് തുടങ്ങും

  • By Staff
Google Oneindia Malayalam News

ലക്നോ: 2001 മാര്‍ച്ച് 16ന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു. തടയാന്‍ ആര് ശ്രമിച്ചാലും രാമക്ഷേത്ര നിര്‍മാണവുമായി മുന്നോട്ടുപോകുമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ സെക്രട്ടറി പര്‍വീണ്‍ തൊഗാഡിയ പറഞ്ഞു.

ക്ഷേത്രനിര്‍മാണത്തിനായി വിഎച്ച്പി കൃത്യമായ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ക്ഷേത്രനിര്‍മാണ സംരംഭത്തില്‍ പങ്കെടുക്കുന്നതിനായി കൂടുതല്‍ പേര്‍ ബജ്രംഗ്ദളിലും വിഎച്ച്പിയിലും ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.

ക്ഷേത്രനിര്‍മാണസംരംഭത്തിനുള്ള അനുഗ്രഹം തേടുന്നതിനായി സപ്തംബര്‍ 18 മുതല്‍ ഒക്ടോബര്‍ 26 വരെ ഗ്രാമങ്ങളില്‍ ശിവപ്രതിമയില്‍ ജലാഭിഷേകം നടത്തും. ദേവ്ദാനി ഏകാദശി ആരംഭിക്കുന്ന ഒക്ടോബര്‍ 18 മുതല്‍ ശ്രീരാമ യജ്ഞം ആരംഭിക്കും.

ക്ഷേത്രനിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കുന്നില്ലെങ്കില്‍ സര്‍ക്കാരുമായി അന്തിമ ചര്‍ച്ച നടത്താന്‍ സന്യാസിമാര്‍ അയോധ്യയില്‍ നിന്നും ദില്ലിയിലേക്ക് മാര്‍ച്ച് നടത്തും. ജനുവരി 17ന് ആരംഭിക്കുന്ന മാര്‍ച്ച് ജനുവരി 27ന് ദില്ലിയില്‍ ഒരു പൊതുയോഗത്തോടെ സമാപിക്കും.

ഒരാള്‍ക്ക് സോണിയയെ എതിര്‍ക്കം, വാജ്പേയിയെ എതിര്‍ക്കാം. പക്ഷേ ഭഗവാന്‍ രാമനെ എതിര്‍ക്കുന്നവര്‍ ഉന്മൂലനം ചെയ്യപ്പെടണം. പര്‍വീണ്‍ തൊഗാഡിയ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X