Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസിയ്ക്ക് 46 അംഗ എക്സിക്യുട്ടീവ്

ദില്ലി: 46 അംഗങ്ങളെ ഉള്‍പ്പെടുത്തി കെപിസിസി എക്സിക്യുട്ടീവ് പുന:സംഘടിപ്പിക്കാന്‍ ധാരണയായി. ഐ വിഭാഗത്തിനാണ് എക്സിക്യുട്ടീവില്‍ കൂടുതല്‍ അംഗങ്ങള്‍.

ജില്ലാതല ഡിസിസികള്‍ പുന:സംഘടിപ്പിക്കുന്നത് താത്കാലികമായി മാറ്റിവെക്കാന്‍ ദില്ലിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും ഹൈക്കമാന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. ഡിസിസി പുന:സംഘടനയെ പറ്റി വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ അന്തിമധാരണയിലെത്താതെ പോയതുകൊണ്ടാണ് പുന:സംഘടന മാറ്റിവെച്ചത്.

അതേ സമയം എല്ലാ ഡിസിസികള്‍ക്കും പുതിയ പ്രസിഡന്റുമാരെ നിയമിക്കുന്നതിന് ധാരണയായി. ഐ ഗ്രൂപ്പിന് ഏഴും എ ഗ്രൂപ്പിന് അഞ്ചും മൂന്നും നാലും ഗ്രൂപ്പുകള്‍ക്ക് ഓരോന്നും ഡിസിസി പ്രസിഡന്റുമാരുണ്ടാവും. ഏതൊക്കെ ജില്ലകളാണ് വിവിധ ഗ്രൂപ്പുകള്‍ക്ക് നല്‍കേണ്ടത് എന്നതിനെ പറ്റി ധാരണയായില്ല.

ചില ജില്ലകള്‍ തമ്മില്‍ വെച്ചുമാറണമെന്നാണ് എ വിഭാഗത്തിന്റെ നിര്‍ദേശം. ഇത് ഐ വിഭാഗത്തിന് സ്വീകാര്യമായില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+