കെപിസിസിക്ക് രണ്ട് വൈസ് പ്രസിഡന്റുമാര്‍
ദില്ലി: കെപിസിസിക്ക് ഇനി രണ്ട് വൈസ് പ്രസിഡന്റുമാരുണ്ടാവും. ദില്ലിയില്‍ പുന:സംഘടന സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് ഇതേ കുറിച്ച് തീരുമാനമായത്.
ഐ ഗ്രൂപ്പിനും എ ഗ്രൂപ്പിനും ഓരോ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാനാണ് കെപിസിസി എക്സിക്യുട്ടീവിന്റെ ഘടനയില്‍ മാറ്റം വരുത്തിയത്.
12 ജനറല്‍ സെക്രട്ടറിമാരും 12 ജോയിന്റ് സെക്രട്ടറിമാരും കെപിസിസി എക്സിക്യൂട്ടീവിലുണ്ടാവും. ഇതില്‍ അഞ്ച് ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളും അഞ്ച് ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളും വീതം എ,ഐ ഗ്രൂപ്പുകള്‍ക്കായിരിക്കും. മൂന്നും നാലും ഗ്രൂപ്പുകള്‍ക്ക് ഓരോ സെക്രട്ടറി. ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ ലഭിക്കും.
വിവിധ ഗ്രൂപ്പുകളുടെ ഭാരവാഹിലിസ്റിനെ കുറിച്ച് ധാരണയായെന്നാണ് അറിയുന്നത്.












Click it and Unblock the Notifications