സതീശന്‍ പാച്ചേനി യൂത്ത് കോണ്‍. പ്രസിഡന്റാകും
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ഇപ്പോഴത്തെ കെഎസ്യു സംസ്ഥാന പ്രസിഡന്റ് സതീശന്‍ പാച്ചേനി നിയമിതനായേക്കും.
കെഎസ്യു സംസ്ഥാന പ്രസിഡന്റായി പി. ഡി. സജിയുടെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പിനോടൊപ്പം പോഷകസംഘടനകളുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തണമെന്ന് ഐ ഗ്രൂപ്പ് ശക്തിയായി ആവശ്യമുന്നയിക്കുകയാണ്. പോഷകസംഘടനാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്താന്‍ തന്നെയാണ് ഹൈക്കമാന്‍ഡിന്റെയും തീരുമാനം.
ഈ വര്‍ഷം മുതല്‍ യൂത്ത് കോണ്‍ഗ്രസിലും കെഎസ്യുവിലും പ്രായപരിധി നിര്‍ബന്ധമാക്കുകയാണ്. കെഎസ്യു സ്ഥാനം വഹിക്കുന്നവര്‍ 27 വയസിനും യൂത്ത് കോണ്‍ഗ്രസ് സ്ഥാനം വഹിക്കുന്നവര്‍ 35 വയസിനും താഴെ പ്രായമുള്ളവരായിരിക്കണമെന്നാണ് കോണ്‍ഗ്രസ് ഭരണഘടന നിഷ്ക്കര്‍ഷിക്കുന്നത്. ഇതാണ് സതീശന്‍ പാച്ചേനിക്കും സജിക്കും അനുഗ്രഹമാകുന്നത്.
കെഎസ്യുവിന്റെ നേതൃസ്ഥാനം വഹിച്ചതിലൂടെയും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെതിരെ മത്സരിച്ചതിലൂടെയും സതീശന്‍ പാച്ചേനി ശ്രദ്ധേയനായിരുന്നു. വയനാട് ജില്ലയില്‍ നിന്നുള്ള നേതാവാണ് ഐ ഗ്രൂപ്പില്‍ പെട്ട പി. ഡി. സജി. കോഴിക്കോട് ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സജി.












Click it and Unblock the Notifications