പഞ്ചിംഗ് അവതാളത്തില്‍
തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നടപ്പാക്കിയ പഞ്ചിംഗ് പൂര്‍ണമായും നിലച്ചു.
സെക്രട്ടറിയേറ്റ് അനക്സ്, വിവിധ കളക്ടറേറ്റുകള്‍ എന്നിവടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ മുന്‍ സര്‍ക്കാര്‍ പഞ്ചിംഗ് നടപ്പാക്കിയത്. സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്ക്കാര കമ്മിറ്റി പഞ്ചിംഗ് നടപ്പാക്കുന്നത് ഭരണതലം കാര്യക്ഷമമാവുന്നതിന് ഉതകുമെന്ന് ശുപാര്‍ശയും നല്‍കിയിരുന്നു. പഞ്ചിംഗ് ഫലപ്രദമാണെന്ന് കണ്ട് കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനമായിരുന്നു.
എന്നാല്‍ ഇന്ന് പഞ്ചിംഗ് യന്ത്രങ്ങളെല്ലാം തന്നെ പ്രവര്‍ത്തനരഹിതമാണ്. കേടായാല്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊള്ളാമെന്ന വ്യവസ്ഥ സമ്മതിച്ചതിന് ശേഷമാണ് കെല്‍ട്രോണ്‍ പഞ്ചിംഗ് യന്ത്രങ്ങള്‍ നിര്‍മ്മിച്ച് സ്ഥാപിച്ചത്. യന്ത്രങ്ങള്‍ സ്ഥാപിച്ച ശേഷം കെല്‍ട്രോണ്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. സര്‍ക്കാരിന് ഇതില്‍ താല്‍പര്യവുമില്ല.
പഞ്ചിംഗ് നടപ്പാക്കിയപ്പോള്‍ ഏറെ കോലാഹലമുണ്ടായിരുന്നു. ഭരണപ്രതിപക്ഷഭേദമില്ലാതെ സര്‍വീസ് സംഘടനകള്‍ പഞ്ചിംഗിനെ എതിര്‍ത്തിരുന്നു. സെക്രട്ടറിയേറ്റ് അനക്സിലെയും കളക്ടറേറ്റുകളിലെയും ജീവനക്കാര്‍ 10 മണിക്ക് തന്നെ ഓഫീസുകളിലെത്താന്‍ തത്രപ്പെട്ട് പായുന്നത് കൗതുകമുണര്‍ത്തിയ കാഴ്ചയായിരുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പഞ്ചിംഗ് പടര്‍ന്നുപിടിക്കാന്‍ അധികം താമസമുണ്ടായില്ല. വിവിധ സര്‍വകലാശാലകള്‍, ജലസേചന വകുപ്പ് തുടങ്ങിയവയും പഞ്ചിംഗ് നടപ്പാക്കുമെന്ന് പ്രഖ്യാപനങ്ങള്‍ ഇറക്കി. ഇപ്പോള്‍ എല്ലാവരുടെയും ആവേശം തണുത്ത മട്ടിലാണ്. തകരാറിലായി കിടക്കുന്ന പഞ്ചിംഗ് യന്ത്രങ്ങളുടെ മുന്നിലൂടെ രാവിലെ 10. 30 കഴിയുമ്പോള്‍ ജീവനക്കാര്‍ ഹാജര്‍ പുസ്തകം ഒപ്പിടാന്‍ എത്തുന്നു.












Click it and Unblock the Notifications