കന്നട ഭാഷയില്‍ ഓഫീസ് എക്സ്പി പുറത്തിറക്കി
ബാംഗ്ലൂര്‍: ഒന്‍പത് ഭാരത ഭാഷകള്‍ കൈകാര്യം ചെയ്യാവുന്ന ഓഫീസ് എക്സ്പി മൈക്രാേേസോഫ്റ്റ് ആഗസ്ത് 25 ശനിയാഴ്ച പുറത്തിറക്കി.
ഹിന്ദി, സംസ്കൃതം, കൊങ്കിണി, മറാത്തി, തമിഴ്, ഗുജറാത്തി, ഗുരുമുഖി, തെലുങ്ക്, കന്നട എന്നീ ഭാഷകളാണ് ഇവ. എന്നാല്‍ ഇതില്‍ മലയാളം ഇല്ല എന്നത് ശ്രദ്ധേയമാണ്. കൊങ്കിണി പോലെ വളരെ കുറച്ച് പേര്‍ മാത്രം ഉപയോഗിക്കുന്ന ഭാഷ ഉണ്ടായിട്ടും മലയാളത്തെ ഉള്‍പ്പെടുത്തിയിട്ടില്ല.
കന്നട ഭാഷയെ സഹായിക്കുന്ന ഓഫീസ് എക്സ്പിയുടെ സാധ്യതകള്‍ വിപുലപ്പെടുത്തിയതാണ് പുതിയ വേഷന്‍. വേഡ്, എക്സല്‍, പവര്‍പോയിന്റ്, ഔട്ട്ലുക്ക് എന്നിവ തങ്ങളുടെ ഇഷ്ടാനുസരണമുള്ള ഭാഷയില്‍ ഉപയോഗിക്കാന്‍ പുതിയ വേഷന്‍ സഹായിക്കുന്നു.
മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് രാജീവ് നായര്‍ കര്‍ണാടക വിവരസാങ്കേതികവിദ്യാ മന്ത്രി നാനയ്യയ്ക്ക് ഒരു കോപ്പി നല്‍കി കൊണ്ടാണ് ഓഫീസ് എക്സ് പിയുടെ പുതിയ പതിപ്പ് പുറത്തിറക്കിയത്.
ആഗസ്ത് 13നാണ് മൈക്രോസോഫ്റ്റ് ഇന്ത്യന്‍ ഭാഷകളില്‍ ഓഫീസ് എക്സ്പി പുറത്തിറക്കിയത്.












Click it and Unblock the Notifications